കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകകായണ്. പ്രതിഷേധത്തിൽ പങ്കാളിയായ ചിത്രം അടിക്കുറിപ്പോടെ ഫേസ് ബുക്കിൽ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ് എംഎൽഎ. മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുത്തതിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളിയായി എന്നാണ് മുകേഷ് ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചത്.

കള്ളക്കേസെടുത്തതിനെതിരെ കൊല്ലം പോർട്ട് ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിലാണ് മുകേഷ് പങ്കെടുത്തത്