മുബൈ: മുംബൈയിൽ യുവതിയുടെ മൃതദേഹം ഓടയിൽ തള്ളിയ നിലയിൽ. മഖ്രൂദിലെ സക്കീർ ഹുസൈൻ നഗറിലാണ് സംഭവം. പ്ലാസ്റ്റിക ചാക്കിൽ കെട്ടിയ നിലയിലാണ്. കൈകാലുകൾ കെട്ടിയ നിലയിലുമായിരുന്നു. മൃതദേഹത്തിൽ താലിമാലയും വളകളും മറ്റ് ആഭരണങ്ങളുമുണ്ടായിരുന്നു.

25നും 30നും മധ്യേ പ്രായം തോന്നിക്കുന്നതാണ് മരിച്ച സ്ത്രീയെന്ന് പൊലീസ് അറിയിച്ചു. കൈകാലുകൾ കയറുകൾ കൊണ്ട് കെട്ടിയിട്ടുണ്ട്. സമീപ പൊലീസ് സ്റ്റേഷനുകളിലെ കാണാതായവരെ കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നുണ്ട്. സിസിടിവി കാമറകൾ പരിശോധിച്ച് തെളിവു കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.