തിരുവനന്തപുരം: പരസ്യദാതാക്കളായ ഉന്നതർ പ്രതികൾ ആവുന്ന കേസുകളിൽ പലപ്പോഴും കേരളത്തിലെ പത്രമാധ്യമങ്ങളിൽ വാർത്തയാവാറില്ല. അത്തരത്തിലുള്ള ഒരു വാർത്തകൂടി മറുനാടൻ മലയാളി ഇന്ന് പുറത്തുവിടുകയാണ്. കേരളത്തിലെ പ്രമുഖ നോൺ ബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനങ്ങളായ മൂത്തൂറ്റ് ഫിൻസിനും, മണപ്പുറം ഫിനാൻസിനും റിസർവ് ബാങ്കിന്റെ പിഴ കിട്ടിയതാണ് സംഭവം. റിസർവ് ബാങ്കിന്റെ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ പിഴ ഈടാക്കിയത്. മുത്തുറ്റിന് പത്തുലക്ഷം രൂപയും മണപ്പുറത്തിന് 5ലക്ഷം രൂപയുമാണ് പിഴ.

രണ്ടുകാര്യങ്ങളാണ് മുത്തൂറ്റിനെ ക്രടുക്കിയത്. 5ലക്ഷം രൂപയിൽ കൂടുതൽ ആർക്കെങ്കിലും ഗോൾഡ് ലോൺ കൊടുത്താൽ അയാളുടെ പാൻ കാർഡിന്റെ കോപ്പി എടുത്തൂവെക്കണമെന്ന് നിയമമുണ്ട്. എന്നാൽ മുത്തുറ്റ് ഇത് പലപ്പോഴും പാലിക്കുന്നില്ലെന്ന് റിസർവ് ബാങ്കിന്റെ പരിശോധനയിൽ കണ്ടെത്തി. അതുപോലെ ലോൺ ടു വ്യാലൂ അനുപാതവും അവർ പാലിച്ചിട്ടില്ല. അതായത് ഒരാൾക്ക് ലോൺ കൊടുക്കുമ്പോൾ, പണയവസ്തുവിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ കൊടുക്കാൻ പാടില്ല.

അത് നിയമവിരുദ്ധമാണ്. പല ധനകാര്യ സ്ഥാപനം പ്രതിസന്ധിയിലേക്ക് പോകാൻ പ്രധാന ഒരു കാരണം ഈ ലോൺ ടു വാല്യൂ വർധിക്കുന്നതാണ്. എന്നാൽ മുത്തുറ്റ് സ്വർണ്ണത്തിന് ഒരു തുക കൊടുക്കുമ്പോൾ ആ കൊടുക്കുന്ന തുകയിൽ റിസർവ്ബാങ്ക് അനുവദിച്ചതിനേക്കാൾ വലിയ തുക കൊടുത്തുവെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതായത് അപ്രതീക്ഷിതമായ സ്വർണ്ണത്തിന് വിലയിടഞ്ഞാൽ ബാങ്ക് പൊളിയും. അമേരിക്കയിൽ അടക്കം ബാങ്കുകൾ പൊളിയാനുള്ള പ്രധാന കാരണം ലോൺ ടു വ്യാലൂ അനുപാതം പാലിച്ചില്ല എന്നതായിരുന്നു. ഈ രണ്ടുകാര്യങ്ങളും മുൻ നിർത്തിയാണ് മുത്തുറ്റിന് പിഴയിട്ടത്.

മണപ്പുറം ഫിനാൻസിന് പണികിട്ടിയത് അവർ പണയം വെക്കുന്ന സ്വർണം അത് ആ വ്യക്തിയുടേതാണെന്ന് ഉറപ്പാക്കിയിട്ടില്ല എന്നകാരൽത്തിലാണ്. ആര് സ്വർണം കൊണ്ടത്തന്നാലും അത് വാങ്ങി പണയം വെക്കാൻ വ്യവസ്ഥയില്ല. ഈ സ്വർണ്ണത്തിന്റെ ഉടമ തന്നെയാണ് ഇതെന്നും മോഷണ വസ്തുവല്ല എന്നതടക്കം ഉറപ്പാക്കണം. അതിന് ചില മാർഗനിർദ്ദേശങ്ങൾ പറഞ്ഞിട്ടുണ്ട്. അത് തെറ്റിച്ചതിനാണ് അഞ്ചുലക്ഷം രൂപ മണപ്പുറതതിന് പിഴയിട്ടത്.

പതിവുപോലെ കേരളത്തിലെ മാധ്യമങ്ങൾ ഈ വാർത്ത മൂടിവെക്കുകയാണ് ചെയ്്തത്. നേരത്തെ കെ പി യോഹന്നാൻ അടക്കമുള്ള പ്രമുഖരുടെ വാർത്തകൾ പുറത്തുവരുമ്പോഴും അത് മൂടിവെക്കുന്ന സമീപനമാണ് കേരളത്തിലെ മാധ്യമങ്ങൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചത്.