ജയ്പുർ: രാജസ്ഥാനിലെ ജയ്‌സൽമേറിൽ വ്യോമസേനാ വിമാനം തകർന്നത് സൈനിക പരിശീലനത്തിനിടെ.വ്യോമസേന മിഗ് 21 യുദ്ധവിമാനമാണ് തകർന്നു വീണത്. വിങ് കമാൻഡർ ഹർഷിത് സിൻഹ് അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടമുണ്ടായതെന്നാണ് വിവരം.

സാം പൊലീസ് സ്റ്റേഷനു കീഴിലുള്ള ഡെയേർട്ട് നാഷനൽ പാർക്ക് ഏരിയയിലാണ് വിമാനം തകർന്നതെന്ന് ജയ്‌സൽമേർ എസ്‌പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന അറിയിച്ചു.