ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാർ പരസ്പരം കണ്ടുമുട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കോത്താരി ഗ്രാമത്തിലെ പാർവതി ക്ഷേത്രത്തിൽവച്ചാണ് മോദിയുടെ സഹോദരി ബസന്തിബെന്നും യോഗിയുടെ സഹോദരി ഷാഷി ദേവിയും കണ്ടുമുട്ടിയത്. ബിജെപി നേതാവ് അജയ് നന്ദ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റർ) വിഡിയോ പങ്കുവച്ചു. പുരി ഗഡ്വാളിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെത്തിയശേഷമാണ് ബസന്തിബെൻ പിന്നീട് കോത്താരിയിലെത്തിയത്. പരസ്പരം ആലിംഗനം ചെയ്തശേഷം ഇരുവരും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം.