മുംബൈ:വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മുബൈയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 22,000 മരങ്ങൾ മുറിക്കാൻ അനുമതി.കണ്ടൽ മരങ്ങൾ മുറിക്കാൻ ബോംബെ ഹൈക്കോടതിയാണ് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് അനുമതി നൽകിയിരിക്കുന്നത്.ഇതോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മുംബൈയും സമീപ ജില്ലകളുമായ പാൽഘർ, താനെ തുടങ്ങിയ സ്ഥലങ്ങളിലുള്ള മരങ്ങൾ മുറിച്ചു മാറ്റാം.

ചീഫ് ജസ്റ്റിസ് ദീപാൻകർ ദത്ത ജസ്റ്റിസ് അഭയ് അഹൂജ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ പാലിച്ച് മരം മുറിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.നേരത്തെ കണ്ടൽ മരങ്ങൾ മുറിക്കുന്നത് നിരോധിച്ച് കോടതി ഉത്തരവ് ഇറക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മരം മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്.അപ്പീൽ ഹർജിയിൽ നേരത്തെ 50,000ത്തോളം മരങ്ങൾ മുറിക്കേണ്ട സ്ഥാനത്ത് ഇതിന്റെ എണ്ണം 22,000 ആയി ചുരുക്കിയിട്ടുണ്ടെന്ന് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.