കൊച്ചി: സ്വർണ്ണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയർന്നതോടെ കേരളത്തിലെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ പരിശോധന. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതറാണ് ജുവല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ റെയ്ഡ് നടത്തിയത്.

അനധികൃതമായി ഹാൾ മാർക്ക് മുദ്രകൾ സ്വർണ്ണാഭരണങ്ങളിൽ പതിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. അൽമുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനുഫാ്ക്ചറിങ് ഹോൾസെയിൽ ജൂവലറി കഴിഞ്ഞ ചുരുങ്ങിയ നാളുകളിൽ ആറിലധികം ജൂവലറികളാണ് സംസ്ഥാനത്താരംഭിച്ചത്. വൻ പത്രപ്പരസ്യങ്ങളുടെ അകമ്പടിയിലായിരുന്നു ജുവല്ലറികൾ പ്രവർത്തനം തുടങ്ങിയതും.

പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ വിവിധ ഷോറൂമുകളിൽ തുടങ്ങിയ റെയ്ഡ് വൈകീട്ടു വരെ നീണ്ടു. റെയ്ഡിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയൂ എന്ന് ബി ഐ എസ് അധികൃതർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പരിശോധനയുടെ കൂടുതൽ വിശദാംശങ്ങൾ ബിഐഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ നടന്ന പരിശോധനയുടെ വിശദാംശങ്ങൾ ഇന്ന് ബിഐഎസ് അധികൃതർ പുറത്തുവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട.

എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. എന്നാൽ, ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അൽ മുക്താദിർ ജൂവലറി മാനേജ്മെന്റ് പ്രതികരിച്ചത്.

എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. ഇന്ത്യ ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആഭരണങ്ങളല്ല വിൽക്കുന്നതെന്നായിരുന്നു ആരോപണം.

എന്നാൽ, വിമർശനം ശക്തമായതോടെ ജൂവലറി ഗ്രൂപ്പിനെ പ്രതിരോധിച്ച് ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിൽ സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിപൂർണമായും അംഗീകരിച്ച് 916, എച്ച് യുഐഡി, വിഐഎസ് ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജൂവലറി ഗ്രൂപ്പ് വിറ്റഴിച്ചുവരുന്നതെന്നാണ് സംഘടന വ്യക്തമാക്കിയത്.