കണ്ണൂർ:തലശേരി നഗരത്തിലെ അതിപുരാതനമായ ഓടത്തിൽ പള്ളിയുടെ ഭരണസമിതി യോഗത്തിൽ അതിക്രമിച്ചു കയറി മിനുട്സ്ബുക്ക് എടുത്തുകൊണ്ടു പോവുകയും ഭരണസമിതി അംഗങ്ങളെ മർദ്ദിക്കുകയും ചെയ്തതിന് മുൻ വടകര പാർലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയായ സി.ഒ.ടി നസീറിനെതിരെ തലശേരി ടൗൺ പൊലിസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

കഴിഞ്ഞദിവസംലോഗൻസ്റോഡിലെ കേയികുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ നിർവാഹകസമിതിയോഗം നടന്നുകൊണ്ടിരിക്കെയാണ്അതിക്രം. ആരുമറിയാതെ യോഗംവിളിച്ചു ചേർത്തത്ചോദ്യം ചെയ്താണ് സി.ഒ.ടി നസീർ യോഗസ്ഥലത്തേക്ക്അതിക്രമിച്ചുകയറി ബഹളം വെച്ചത്. പള്ളിക്കമ്മിറ്റിയിലെ ജനറൽ ബോർഡിയോഗം താൻ ഉൾപ്പെടെയുള്ള അംഗങ്ങൾ അറിയാതെയാണ്ചേർന്നതെന്നായിരുന്നു സി.ഒ.ടി. നസീറിന്റെആരോപണം. ഇതോടെ സ്ഥലത്ത്സംഘർഷമുണ്ടായി.
ഇതിനിടെ സി.ഒ.ടി നസീറും സുഹൃത്തായ ചേറ്റംകുന്നിലെ നവാസും ചേർന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളെ മർദ്ദിക്കുകയും മിനുട്സ് ബുക്ക് ബലപ്രയോഗത്തിലൂടെകടത്തിക്കൊണ്ടു പോവുകയും ചെയ്തുവെന്നാണ് ഭാരവാഹിയായ സി.കെ.പി ഫൈസൽ നൽകിയ പരാതി.

ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് സി.ഒ.ടി നസീറിനെതിരെ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് പതിനേഴംഗ പള്ളികമ്മിറ്റി ഭരണസമിതിയെ തെരഞ്ഞെടുത്തത്. എന്നാൽ താൻകൂടി അംഗമായ പള്ളിയിലെ ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കുന്നതിനുള്ള അറിയിപ്പു ലഭിച്ചില്ലെന്നാണ് നസീറിന്റെ പരാതി. ഏകപക്ഷീയമായി യോഗം ചേർന്നത്ചോദ്യം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളവെന്നാണ് ഈക്കാര്യത്തിലുള്ള വിശദീകരണം.

നേരത്തെസി.പി. എം ലോക്കൽകമ്മിറ്റിയംഗവും തലശേരി നഗരസഭാ വാർഡ്കൗൺസിലറുമായിരുന്നു സി.ഒ.ടി നസീർ. എന്നാൽ പിന്നീട്പാർട്ടിയുമായിഅകന്നതിനെ തുടർന്ന്കഴിഞ്ഞപാർലമെന്റ്തെരഞ്ഞെടുപ്പിൽ വടകരമണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ്കഴിഞ്ഞതിനു ശേഷം തലശേരി നഗരത്തിലെകായ്യത്ത് റോഡിൽവെച്ചു സി.ഒ.ടി നസീർ അതിക്രൂരമായി അക്രമിക്കപ്പെടുകയും കഷ്ടിച്ചു മരണത്തിൽ നിന്നുംരക്ഷപ്പെടുകയും ചെയ്തിരുന്നു.

തലശേരി മണ്ഡലം എംഎൽഎയും സ്പീക്കറുമായ എ.. എംഷംസീറിന്തനിക്കെതിരെയുള്ള വധശ്രമഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സി.ഒ.ടി നസീർ ആരോപിച്ചിരുന്നുവെങ്കിലും പൊലിസ്‌കേസെടുത്തിരുന്നില്ല. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിലും തലശേരി മണ്ഡലത്തിൽ നിന്നുംസി.ഒ.ടി നസീർ ജനവിധി തേടിയെങ്കിലും കെട്ടിവെച്ചകാശു പോലും നഷ്ടമായിരുന്നു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെകണ്ണൂരിൽ നടന്ന കല്ലേറിൽ പ്രതിയാക്കപ്പെട്ടിരുന്ന സി.ഒ.ടി നസീർ പിന്നീട്ഉമ്മൻ ചാണ്ടിയെ നേരിട്ടുകണ്ടു മാപ്പുചോദിച്ചത് വാർത്തയായിരുന്നു.

തലശേരി നഗരത്തിൽ പ്രവർത്തിക്കുന്നകിവീസ് എന്നക്ളബിലൂടെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നആരോപണമുയർന്നതിനെ തുടർന്നാണ് സി.ഒ.ടി നസീർ സി.പി. എമ്മുമായി അകലുന്നത്.തലശേരിവി.ആർകൃഷ്ണയ്യർസ്റ്റേഡിയവുമായി ബന്ധപ്പെട്ട നവീകരണത്തിൽ മണ്ഡലം എംഎൽഎയായ എ. എൻ ഷംസീറിനെതിരെ അഴിമതി ആരോപണമുന്നയിച്ചു സിഒ.ടി നസീർരംഗത്തുവന്നത്വിവാദമായിരുന്നു.