മലപ്പുറം: രേഖകളില്ലാതെ കടത്തിയ 30ലക്ഷത്തോളം രൂപയും സ്വർണവുമായി മൂവർ സംഘം കൊണ്ടോട്ടിയിൽ പിടിയിൽ. സംഘം സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നിൽ ദുരൂഹതയുണ്ട്. അതിനാൽ വിശദമായ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുകയാണ്.

കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ മലബാർ ഗോൾഡിനടുത്തുവച്ച് കാറിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത 29,84700 രുപയും 750 ഗ്രാമും 108 മില്ലിഗ്രാമും വരുന്ന സ്വർണവുമാണു പൊലീസ് പിടികൂടിയത്. മലപ്പുറം കണ്ണമംഗലം മണ്ടോട്ടി ഹൗസിൽ മുഹമ്മദ് ഷഹബാസ്(18), മധുര പാലച്ചുമായ് പി.എസ് രങ്കു(62), പേച്ചമാമൻ സ്ട്രീറ്റ് സിമഗൽ മണികണ്ഠൻ(48) എന്നിവരാണു പിടിയിലായത്.

24നു പുലർച്ചെ 05.30 ഓടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെ കണ്ടു കാർ പുറകോട്ട് എടുക്കുന്ന സമയം മറ്റൊരു വാഹനത്തിൽ ഇടിക്കുകയുംചെയ്തു. ഇതോടെ സ്ഥലത്തുണ്ടായിരുന്നു കൊണ്ടോട്ടി എഎസ്ഐ വിജയൻ, സി.പി.ഒ ഷുഹൈബ് എന്നിവർ ഓടിയെത്തിയതോടെ കാറിലുള്ള പരിഭ്രമിക്കുന്നത് കണ്ടതോടെ പന്തികേട് തോന്നു കാർ പൂർണമായി പരിശോധിച്ചപ്പോഴാണു പണവും സ്വർണവും കണ്ടെത്തിയത്.

റെനോ ബ്ലാക്ക് കളർ കാറിലായിരുന്നു സംഘം. ഇതോടെ പൊലീസ് കൊണ്ടോട്ടി താലൂക്ക് ഓഫീസിനെ ഡെപ്യൂട്ടി തഹസിൽദാരായ ശരത് ചന്ദ്രബോസിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പണംഎണ്ണി തിട്ടപ്പെടുത്തുകയും ചെയ്തു. പ്രതികൾക്കെതിരെ സി.ആർ.പി.സി 102വകുപ്പ് പ്രകാരം കേസെടുത്തു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അതേ സമയം രേഖകൾ ഇല്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 68 ലക്ഷം രൂപ അടുത്തിടെ വളാഞ്ചേരി പൊലിസ് പിടികൂടിയിരന്നു.

വളാഞ്ചേരി പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണവുമായി രണ്ടു പേർ പിടിയിലായത്. സംഭവത്തിൽ ഊരകം ഒ.കെ മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് യഹിയ ( 34), കുന്നത്ത് തൊടി മൻസൂർ (37) എന്നിവരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വളാഞ്ചേരി പൊലിസ് സ്റ്റേഷന് സമീപം വാഹന പരിശോധനക്കിടെയാണ് തുക പിടികൂടിയത്.