കണ്ണൂർ: കണ്ണൂരിൽ ഒരു വീട്ടിലെ അഞ്ചു പേർ മരിച്ചനിലയിൽ. കണ്ണൂർ ചെറുപുഴ വാടിച്ചാലിൽ വച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ദമ്പതികൾ രണ്ടാഴ്ച മുൻപാണ് വിവാഹിതരായതെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കൂട്ടമരണം നടന്നതിന് പിന്നിലെ കാരണം ആർക്കും അറിയില്ല.

ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി(എട്ട്), സുജിൻ (12) എന്നിവരാണ് വീട്ടിൽ മരിച്ച ിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരായത്. ഷാജിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. ഇയാൾ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിന്റെ പേരിൽ ദിവസങ്ങളായി കുടുംബത്തിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. രാവിലെ വീടിന്റെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാത്തതും സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വാതിൽ തള്ളിത്തുറക്കുകയായിരുന്നു. വീടിനുള്ളിൽ കടന്നപ്പോഴാണ് മുറിയിൽ മൃതദേഹങ്ങൾ കാണുന്നത്.

കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.

ചെറുപുഴപാടിച്ചാലിലാണ് നാടിനെ നടുക്കിയ കൂട്ട മരണം ഉണ്ടായത്. കുട്ടികളായ സൂരജ്, സുജിൻ, സുരഭിഎന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുവത്തൂർ സ്വദേശിനിയായശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്.

അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. അയൽവാസികൾ സംശയം തോന്നി വിവരമറയിച്ചതിനെ തുടർന്ന് ചെറുപുഴ പൊലിസെത്തി പൂട്ടിയ വാതിൽ ബലപ്രയോഗത്തിലൂറ തുറക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചെറുപുഴ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിവാഹിതരായ ശേഷമാണ് ഷാജി - ശ്രീജ ദമ്പതികൾ ചെറുപുഴയിലെത്തുന്നത്.