തിരുവനന്തപുരം: വെള്ളനാട് കണ്ണംമ്പള്ളി ശ്രീവിലാസത്തിൽ വിജയന്റെ കിണറ്റിൽ വീണ കരടിയെ രക്ഷിക്കുന്നതിനുള്ള ദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഡിഎഫ്ഒയുടെ റിപ്പോർട്ട്. വെള്ളത്തിലുള്ള വന്യമൃഗങ്ങളെ പിടിക്കുന്നതിന് മാനദണ്ഡങ്ങളുണ്ടെങ്കിലും കരടിയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അതൊന്നും പാലിച്ചില്ലെന്നാണ് ഡി.എഫ്.ഒ നൽകിയ അടിയന്തര റിപ്പോർട്ട്. ഇത്തരം ദൗത്യങ്ങളിൽ വൈൽഡ് ലൈഫ് വാഡന്റെ സാന്നിധ്യം വേണം. എന്നാൽ അതുണ്ടായില്ല. വൈൽഡ് ലൈഫ് വാർഡന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും അനുമതി വാങ്ങിയാണ് മയക്കു വെടിവച്ചതെന്നും എന്നാൽ മയക്കുവെടിവെക്കുന്നതിന് മുമ്പായുള്ള്ള നിരീക്ഷണത്തിൽ പാളിച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സംഭവത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് മുൻഗണന നൽകിയതെന്ന് തിരുവനന്തപുരം മൃഗശാലയിലെ ചീഫ് വെറ്ററിനറി ഡോക്ടർ ജേക്കബ് അലക്സാണ്ടറും റിപ്പോർട്ട് നൽകി. കിണറ്റിൽ വീണപ്പോഴുണ്ടായ ആന്തരിക മുറിവുകളുണ്ടെങ്കിലും കരടിയുടേത് മുങ്ങിമരണം തന്നെയാണന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീണ് എട്ട് മണിക്കൂറോളം ജീവനുവേണ്ടി പിടഞ്ഞ കരടിയെ വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് മയക്കുവെടിവെച്ചത്. ഒരു മണിക്കൂറിലേറെ വെള്ളത്തിൽ മുങ്ങിത്താണുകിടന്ന കരടിയെ പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് കരക്കെടുത്തത്. മയക്കുവെടിയേറ്റ കരടി കിണറ്റിൽ മുങ്ങിയതോടെ വെള്ളം വറ്റിക്കാൻ മോട്ടറുകളുമായി ഓടിയെത്തിയത് നാട്ടുകാരായിരുന്നു. മുങ്ങി അൻപത് മിനിറ്റിന് ശേഷമാണ് കരടിയെ കരക്ക് കയറ്റാനായത്. മയക്കുവെടിയേറ്റ കരടി വെള്ളത്തിലേക്ക് വീഴാനുള്ള സാധ്യത വനം വകുപ്പ് പരിഗണിച്ചില്ലന്ന് നാട്ടുകാർ ആരോപിച്ചു.

കിണറ്റിൽ വീണപ്പോഴുണ്ടായ ആന്തരിക മുറിവുകളുണ്ടെങ്കിലും കരടിയുടേത് മുങ്ങിമരണം തന്നെയാണന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വനംവകുപ്പിനെതിരെ പീപ്പിൾസ് ഫോർ അനിമൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മയക്കുവെടിയേറ്റ കരടി കിണറ്റിൽ മുങ്ങിയതോടെയാണ് വെള്ളം വറ്റിക്കാൻ ആരംഭിച്ചത്. മുങ്ങി അമ്പത് മിനിറ്റിന് ശേഷമാണ് കരടിയെ കരക്ക് കയറ്റാനായത്. വെള്ളത്തിൽ വെച്ച് മയക്കുവെടി വെയ്ക്കാൻ പാടില്ലെന്നാണ് നിയമം. വെള്ളത്തിലേക്ക് കരടി വീഴാനുള്ള സാദ്ധ്യതയും വനം വകുപ്പ് പരിഗണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കരടി മുങ്ങിച്ചത്തതാണെന്ന പോസ്‌ററ്‌മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും പീപ്പിൾസ് ഫോർ അനിമൽ കോടതിയെ സമീപിക്കുക. സുരക്ഷയൊരുക്കാതെ വെള്ളത്തിൽ വെച്ച് മയക്കുവെടി വെയ്ക്കാൻ പാടില്ലെന്ന ചട്ടവും ലംഘിച്ചെന്ന് ഹർജിയിൽ ഉൾപ്പെടുത്തും.

അതേസമയം ജനവാസമേഖലയിൽ കരടി എത്തിയതിന്റെ നടുക്കം മാറാതെ നിൽക്കുകയാണ് ഇവിടുത്തെ നാട്ടുകാർ. എവിടെ നിന്നാണ് കരടി എത്തിയത് എന്നതാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന ചോദ്യം. കാട്ടുപന്നിയെയും കുരങ്ങന്മാരെയുമാല്ലാതെ ഈ പ്രദേശങ്ങളിൽ ഇതുവരെ ആരും കരടിയെ കണ്ടിട്ടില്ല. ഇവിടെ നിന്നും വനമേഖലയിലേക്ക് എത്താൻ കിലോമീറ്ററുകൾ പോകണം. എന്തായാലും നിലവിൽ കരടി എവിടെ നിന്നു വന്നു എന്നതിൽ വ്യക്തത വരുത്താൻ വനം വകുപ്പിന് സാധിച്ചിട്ടില്ല. ഇന്നലെ പുലർച്ചെ ഒരുമണിയോടെ കണ്ണംമ്പള്ളി ശ്രീവിലാസത്തിൽ വിജയന്റെ വീട്ടിലെ കോഴിക്കൂട് കരടി ആദ്യം തകർത്തു. ഇതിനുള്ളിൽ കോഴികൾ ഇല്ലായിരുന്നു. പിന്നീട് സമീപത്തെ രണ്ടാമത്തെ കോഴിക്കൂടിന്റെ വാതിൽ തകർത്തു. ഇതിനുള്ളിൽ ഉണ്ടായിരുന്ന 15 കോഴികളിൽ രണ്ടെണ്ണത്തിനെ കടിച്ചു കുടഞ്ഞതിന്റെ അവശിഷ്ടങ്ങൾ സമീപത്തുണ്ടായിരുന്നു.

അതേസമയം ബാക്കിയുള്ള കോഴികൾ പറന്നു പോയി. എത്ര എണ്ണത്തെ കരടി അകത്താക്കി എന്നതിൽ വീട്ടുകാർക്കും വ്യക്തതയില്ല. ഈ കോഴിക്കൂടിനോട് ചേർന്നാണ് പശുത്തൊഴുത്ത്. പശുക്കളുടെ കരച്ചിൽ കേട്ട് വിജയന്റെ കുടുംബം എത്തിയപ്പോഴാണ് കരടിയെ കണ്ടത്. വീട്ടുകാർ ലൈറ്റ് തെളിച്ചപ്പോൾ കരടി കിണറ്റിനുള്ളിലേക്ക് വീണതു കണ്ടെന്ന് പ്രഭാകരൻ നായർ പറഞ്ഞു. പത്തിലധികം തവണ കരടി കിണറിന് മുകളിലേക്ക് കയറി വന്നെങ്കിലും സിമന്റ് പൂശിയ സംരക്ഷണഭിത്തിയിൽ കയറാൻ സാധിക്കാതെ താഴേക്ക് വീഴുകയായിരുന്നു.

പിന്നീട് രക്ഷാ പ്രവർത്തനത്തിനിടെ കരടി മരിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. ഒരുമണിക്കൂറിലേറെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവിൽ അഗ്നിരക്ഷാ സേന എത്തിയാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. കരടിയെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.