കോഴിക്കോട്: കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.