കൊച്ചി:അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് 5 പശുക്കൾ ചത്തു.എറണാകുളം അമ്പലമേടിലായിരുന്നു അപകടം നടന്നത്.പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന രണ്ട് കിടാങ്ങളടക്കമുള്ള അഞ്ച് പശുക്കളാണ് ചത്തത്.കുഴിക്കാട് ജങ്ങ്ഷനിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.അതേ സമയം പശുക്കളെ ഇടിച്ച ലോറി നിർത്താതെ പോയി.

ലോറിക്ക് പിന്നാലെ വന്ന കാറിലെ യാത്രക്കാരാണ് ലോറിയുടെ നമ്പർ സഹിതം പൊലീസിനെ വിവരം അറിയിച്ചത്.റോഡിന് നടുവിൽ കിടന്ന ജഡങ്ങൾ പൊലീസും ഫയർഫോഴ്സും ചേർന്നാണ് മാറ്റിയത്.മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാഹനത്തെ കുറിച്ചും ഡ്രൈവറെ കുറിച്ചും അന്വേഷണം നടത്തുന്നതായും ഇതിനായി പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ കേസ് എടുത്തതായും പ്രതിയെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി.