കൊല്ലം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രണ്ടാം മൈലിൽ ലോറി ദേഹത്ത് കൂടെ കയറി സ്ത്രീ മരിച്ചു. പനമറ്റം മാടത്താനിൽ ലേഖ (44 ) ആണ് മരിച്ചത്. ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണനെ (22) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലേഖ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റിവന്ന വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ ഗീരീഷിനെ (48) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.