കാസർകോട്: നീലേശ്വരം കൊല്ലംപാറയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോർ, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കെഎസ്ഇബി കരാർ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി എട്ടു മണിയോടെ ചോയ്യങ്കോടിന് 200 മീറ്റർ അപ്പുറം മഞ്ഞളം കാട് വളവിലാണ് അപകടം നടന്നത്. ഭീമനടി ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറ് പൂർണ്ണമായും തകർന്നു.