തൃശൂർ:കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ സൂക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടൻ ഷാഫിയാണ് (28) അറസ്റ്റിലായത്.

പുതുക്കാട് എസ്എച്ച്ഒ യുഎസ് സുനിൽദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി.

മലപ്പുറം സൈബർ സെല്ലിൽ നിന്നുള്ള വിവരത്തെത്തുടർന്നാണ് അറസ്റ്റ്