വടശ്ശേരിക്കര: മദ്യലഹരിയിൽ ബിവറേജസ് മാനേജർ കത്തിയെടുത്തു. പെരുനാട് ബിവറേജസ് കോർപറേഷന്റെ ഔട്ട്‌ലറ്റിൽ ജോലിചെയ്യുന്ന മാനേജറാണ് മദ്യലഹരിയിൽ പെരുനാട്ടിലെ കടകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകൾ അടക്കമുള്ളവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തത്.

ചോദ്യംചെയ്ത നാട്ടുകാരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്‌തെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ കത്തിയുമായി പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു. പിന്നീട് പെരുനാട് സിഐയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചു.