മലപ്പുറം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലെ നീന്തൽകുളത്തിൽ വിദ്യാർത്ഥിയെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി.എടവണ്ണ സ്വദേശി ഷെഹൻ ആണ് മരിച്ചത്.ഇന്നു രാവിലെയാണ് നീന്തൽകുളത്തിൽ നിന്നും ഷെഹന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.30 ഓടെ പതിവായി നീന്തൽ കുളം തുറന്നിരുന്നത്. പുലർച്ചെ അഞ്ചു മണിയോടെ മതിൽചാടിക്കടന്നാണ് കുട്ടികൾ നീന്തൽകുളത്തിൽ എത്തിയത്.

ഷെഹന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.