തലശേരി: കൊടുവള്ളി ആമുക്ക പള്ളിക്കടുത്തെ റെയിൽവെ ട്രാക്കിയിൽ വ്യാപാരിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ധർമടം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ബുധനാഴ്‌ച്ച പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.

കൊടുവള്ളി ചിറമ്മലിലെ കപ്പിത്താൻ വീട്ടിൽ സാബിത്തിനെയാ(48)ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലശേരി നഗരത്തിലെ വ്യാപാരിയാണ് സാബിത്ത്. കൊടുവള്ളിയിലെ അസീസ്-സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് താഹ, സൗദ.