തിരുവമ്പാടി: കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴിയിൽനിന്ന് കുടുംബ സമേതമെത്തിയ 14 അംഗ സംഘത്തിലുള്ളവരാണ് അപകടത്തിൽപെട്ടത്. അഭിനവ് (14), അശ്വിൻ കൃഷ്ണ (16) എന്നിവരാണ് മരിച്ചത്.

ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. വെള്ളത്തിൽ മുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാനായി ചാടിയ മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.