പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നമ്പ്രം റോഡ് ഭാഗത്ത് കുളിക്കാനിറങ്ങിയ വല്ലപ്പുഴ സ്വദേശി സജിത്താണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സജിത്ത് സുഹൃത്തിനോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും ചേർന്ന് സജിത്തിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് അഗ്‌നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയതിന് ശേഷം വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്.