കണ്ണൂർ: മാഹിക്കടുത്തെ കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട. മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാമോളം എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്ന് പേർ പിടിയിലായി. തിങ്കളാഴ്‌ച്ച രാത്രിയാണ് റെയ്ഡ് നടന്നത് കണ്ണൂർ സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ടീം നടത്തിയ മിന്നൽ റെയ്ഡിലാണ് കോപ്പാലത്തെ ഒരു വീട്ടിൽ നിന്നും ഇവ പിടികൂടിയത്. ഗഘ 58 അഉ 3210 സ്വിഫ്റ്റ് കാറും പിടികൂടി. വീട് വാടകക്ക് നൽകിയതാണ്.

സ്ഥലത്തു നിന്നും രണ്ടു പേർ ഓടിയതായും സംശയമുണ്ട്. വീട്ടിൽ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. മിഥുൻ, റംഷാദ് പേര് വെളിപ്പെടുത്താത്ത യുവതിഎന്നിവരാണ് പിടിയിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.സി ഷിബു, അനിൽകുമാർ, സി. ഇ ഒ മാരായ ഷാൻ ടി.കെ, ആർ സ് വിഷ്ണു, വനിതാ സിഇഒ വി.കെ ഷൈന, ഡ്രൈവർ ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് വാഹന ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. പ്രതികളെ പ്രദേശവാസികൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടെയാക്കി. ഇവർ വീട് വാടകയ്‌ക്കെടുത്താണ് കഞ്ചാവ് വിൽപന നടത്തി വന്നത്.