കണ്ണൂർ: കാസർകോട്ടു നിന്നും കണ്ണൂരിലേക്ക് ജോലികഴിഞ്ഞി വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന കാസർകോട്ടെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണുമരിച്ചു. കണ്ണൂർ കല്യാശേരി സ്വദേശി പി അശോകനാ(52)ണ് മരിച്ചത്. എക്സൈസ് കാസർകോട് ഡിവിഷൻ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്നു. ശനിയാഴ്ച രാത്രി കാസർകോടുനിന്ന് കാച്ചേഗുഡേ എക്സ്പ്രസ് ട്രയിനിൽ നാട്ടിലേക്ക് തിരിച്ചുപോകവേ കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് എത്താറായപ്പോൾ ആണ് അപകടം.

ട്രെയിൻ വാതിലിനടുത്തു നിൽക്കവ അബദ്ധത്തിൽ തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വച്ച് പോസ്റ്റുമോർട്ടം നടത്തി. കല്യാശേരിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാരം നടക്കും. ഒന്നരവർഷം മുമ്പാണ് അശോകൻ കാസർകോട് ഡിവിഷൻ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായി എത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.