മലപ്പുറം:മഞ്ചേരിക്കടുത്ത് ചെരണിയിൽ വാണിജ്യ സമുച്ചയത്തിൽ തീപ്പിടിത്തം.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന റെക്സിൻ കടയിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം.ഇതിന് സമീപം തന്നെയുള്ള കിടയ്ക്ക നിർമ്മിച്ചു വിൽക്കുന്ന മറ്റൊരു കടയിലേക്കും തീ പടരുകയായിരുന്നു.രണ്ട് കടകളിലും ഉണ്ടായിരുന്നത് പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളായതിനാൽ അതിവേഗം തീപടരുകയായിരുന്നുവെന്നാണ് സൂചന.

അതേ സമയം ഉച്ചയ്ക്ക് തൊഴിലാളികളെല്ലാം പുറത്തിറങ്ങിയ സമയത്തുണ്ടായ അപകടമായതിനാൽ ആളപായമൊന്നും ഉണ്ടായില്ല.മഞ്ചേരിയിൽ നിന്നും തിരുവാലിയിൽ നിന്നു ഫയർ എഞ്ചിനുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.അപകടത്തെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.