പത്തനംത്തിട്ട: ഇലവുംതിട്ടയിലെ ബേക്കറിയിൽ നിന്നും ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 15 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലാണ്. 13 പേർ ഇലവുംതിട്ട നെല്ലാനിക്കുന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. 2 പേർ മറ്റ് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെയും അതിനുമുമ്പുള്ള ദിവസവും ബേക്കറിയിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഷവർമ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി പഞ്ചായത്ത് നിർദ്ദേശം നൽകി