തൃശൂർ: യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൊടുങ്ങല്ലൂർ എടവിലങ്ങിലാണ് സംഭവം. പാറയ്ക്കൽ സ്വദേശി രാഖി (35) യ്ക്ക് ആണ് കുത്തേറ്റത്. പരിക്കേറ്റ രാഖിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ലാലുവിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.