കാസർകോട്: ബന്തടുക്കയിൽ നിന്ന് കാസർകോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ സ്വകാര്യ ബസുകാർ വളഞ്ഞിട്ടു തല്ലി. കൊളത്തൂർ അഞ്ചാംമൈലിൽ വ്യാഴം രാവിലെയാണ് സംഭവം. പരിക്കേറ്റ കെഎസ്ആർടിസി ജീവനക്കാർ ബേഡകം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ബസുകൾ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.