തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ വാഹനം തടഞ്ഞ് കെഎസ്‌യു പ്രവർത്തകർ. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിയുടെ വാഹനം തടഞ്ഞ കെഎസ്‌യു പ്രവർത്തകെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ ബലം പ്രയോഗിച്ച് പരിശ്രമത്തിനൊടുവിൽ പൊലീസ് കെഎസ്‌യു പ്രവർത്തകരെ നീക്കം ചെയ്യുകയായിന്നു.

തനിക്കെതിരെ കെഎസ്‌യു എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് തനിക്കും അവർക്കും അറിയില്ലെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. കേരളീയം പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രി ആർ ബിന്ദുവിന്റെ വാഹനം പ്രതിഷേധക്കാർ തടഞ്ഞത്. കണ്ണടയ്ക്ക് ഉയർന്ന വില അനുവദിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വിവാദങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

തൃശൂർ ശ്രീ കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആർ.ബിന്ദുവിന്റെ ഇടപെടൽ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ഇന്ന് രാവിലെ മന്ത്രി ബിന്ദുവിന്റെ ഫൽ്സ് ബോർഡിൽ കരിയോയിൽ ഒഴിച്ചതും ഇന്ന് വലിയ ചർച്ചയായിരുന്നു. അയ്യന്തോൾ കളക്ടറേറ്റിനു മുന്നിലെ ഫൽ്സിൽ ആണ് കരിയോയിൽ ഒഴിച്ചത്.