തിരുവനന്തപുരം: ദുബായിൽ നിന്നെത്തിയ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ് 540ാം നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിന്റെ മുൻവശത്തെ ടയറിൽ പൊട്ടൽ കണ്ടതോടെയാണ് എമർജൻസി ലാൻഡിങ്ങിന് അനുമതി തേടിയത്.

ട്രാഫിക് കൺട്രോൾ ടവറിൽ നിന്ന് വിമാനത്താവളത്തിലെ റൺവേയിലേക്ക് അടിയന്തര ലാൻഡിങ്ങിന് സജ്ജീകരണങ്ങളൊരുക്കാൻ നിർദ്ദേശം നൽകി. വിമാനം റൺവേയിൽ മറ്റ് അപകടങ്ങളൊന്നും വരുത്തിയില്ല. 148 യാത്രക്കാരാണുണ്ടായിരുന്നത്.