കാസർകോട്: ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എടുക്കുന്നത് തീർത്തും സങ്കുചിതമായ നിലാപാടാണൈന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി ഉയർത്തിയത് മതേതര മനസിന്റെ പ്രഖ്യാപിത നിലപാടാണ്. കേരളത്തിലെ ജനങ്ങളും ഈ നിലപാടിനൊപ്പമാണ്.

ഗവർണറുടെ നിലപാട് വിശാലമായ അർഥത്തിൽ കാണാതെ, സങ്കുചിതമായ നിലപാടെടുത്ത് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത് പ്രതിപക്ഷനേതാവ് പരിശോധിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.