വർക്കല: അമ്പത്തെട്ടുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ച യുവാവിനെ വർക്കല പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽ പേരുമുള്ള വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് രാത്രിയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ വർക്കല സിഐ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.