തിരുവനന്തപുരം:മന്ത്രിയുടെ വാഹനത്തിൽ നിന്നുള്ള ഹോൺ ഇഷ്ട്ടപ്പെടാതെ പ്രതികരിച്ച ബൈക്ക് യാത്രികൻ പിടിയിൽ.ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി ജി.ആർ.അനിലിന്റെ ഔദ്യോഗിക വാഹനത്തിൽ അടിച്ച സംഭവത്തിലെ പ്രതിയാണ് അറസ്റ്റിലായത്.വെള്ളയമ്പലം കനകനഗർ സ്വദേശി സൈനുദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പി.എം.ജി ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഹോൺ മുഴക്കിയതിൽ ക്ഷുഭിതനായ സൈനുദീൻ കാറിൽ അടിച്ച ശേഷം ബൈക്കിൽ കയറിപ്പോവുകയായിരുന്നു.