മഞ്ചേരി: 2.08 കിലോ ഗ്രാം കഞ്ചാവ് കടത്തിയ പ്രതിക്ക് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് വെള്ളേരി മുണ്ടൂഴി പെരുമുണ്ടയിൽ സുരേഷ് കുമാറിനെയാണ് (51) ജഡ്ജി എംപി. ജയരാജ് ശിക്ഷിച്ചത്.

പിഴയടക്കാത്തപക്ഷം രണ്ട് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2022 നവംബർ 22ന് അരീക്കോട് മുണ്ടൂഴിയിൽ മഞ്ചേരി സർക്കിൾ ഇൻസ്പെക്ടറാണ് ഇയാളെ കഞ്ചാവ് സഹിതം പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് ഹാജരായി.