മലപ്പുറം: പഴിഞ്ഞിലത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും കഞ്ചാവും എം.ഡി.എം.എയുമായി എട്ടുവരെ വാഴക്കാട് പൊലീസ് പിടികൂടി. കഞ്ചാവും നിരോധിത ലഹരിയായ എംഡി എം എയും ഇവരിൽ നിന്ന് പിടികൂടി.പ്രതികളായ കന്നേക്കാവിൽ മുഹമ്മദ് റംഷാദ്, കുമ്മിണിപ്പറമ്പ് ബുഷ്റാമൻസിൽ മുഹമ്മദ് ഷിബിലി, കുന്നുംപുറം എ ആർ നഗർ സി മുസ്തഫ, തിരൂർ കോടാണിയിൽ ഷാഹിൻ ഷറഫ്, ചേളാരി മേലെ പൊന്നിശ്ശേരിയിൽ അബ്ദുറഹിമാൻ, കിഴിശ്ശേരി നവാസ് മൻസിൽ മുഹമ്മദ് ഫായിസ്, കൊടുങ്ങല്ലൂർ ചക്കപ്പഞ്ചാലിൽ മുഹമ്മദ് ഷഹഷാദ്, പുളിക്കൽ കാവിൽപ്പടി വലിയപറമ്പിൽ ശുഹൈബ് എന്നിവരെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്.

ഇവരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മലപ്പുറം എസ്‌പി സുജിത്ത് ദാസനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊണ്ടോട്ടി എ എസ് പി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം സ്വകാര്യ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എട്ടംഗ സംഘത്തെ വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത് പിടികൂടിയത്.

എസ്‌ഐ രാജേന്ദ്രൻ,എഎസ്ഐ ഉഷ,ഷിജു,മുകേഷ്,ഷബീൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.