ഇടുക്കി:ഓവർ ടേക്ക് ചെയ്ത് പോകവേ വാഹനം തടഞ്ഞ് യുവാവ് അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എം.എം മണി എംഎ‍ൽഎ.ഇത്തരത്തിലൊരു അനുഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്ന് അദ്ദഹം പറഞ്ഞു.വാഹനത്തിൽ നിന്ന് ഇറങ്ങിച്ചെന്നപ്പോൾ എംഎ‍ൽഎ ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞാണ് യുവാവ് തന്നെ ചീത്ത വിളിച്ചതെന്നും എം.എം മണി പറഞ്ഞു.

യുവാവിന്റെ വിവരമില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നാണ് കരുതുന്നത്.സംഭവം ഒരു തരത്തിലും ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതിരകിച്ചു.

ഇടുക്കി രാജാക്കാട് വച്ചാണ് കുഞ്ചിത്തണ്ണി സ്വദേശി അരുൺ എം.എം മണിയെ അസഭ്യം പറഞ്ഞത്. എംഎ‍ൽഎയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നുപോയതാണ് തർക്കത്തിന് കാരണം.എംഎ‍ൽഎ യുടെ ഗൺമാന്റെ പരാതിയിൽ പൊലീസ് അരുണിനെതിരെ കേസെടുത്തിട്ടുണ്ട്.