കണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളികളോട് ഒപ്പിട്ട് സമരത്തിൽ പങ്കെടുക്കാനുള്ള സിപിഎം നിർദ്ദേശം അപലപനീയമാണെന്നും ഇത്തരത്തിൽ മസ്റ്റ്‌റോളിൽ ഒപ്പുവെച്ച് സമരത്തിൽ പങ്കെടുത്താൽ നിയമപരമായി നേരിടുമെന്നും ബിജെപി ജില്ലാഅധ്യക്ഷൻ എൻ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു. കള്ളക്കഥ മെനഞ്ഞാണ് തൊഴിലാളികളെ കേന്ദ്ര സർക്കാരിനെതിരായി നടക്കുന്ന സമരത്തിന് സിപിഎം ഉപയോഗിക്കുന്നത്. 20പേരിൽ പത്തു പേർ ഒപ്പിട്ട് ജോലി ചെയ്യാനും മറ്റ് പത്ത്‌പേർ സമരത്തിന് പോകാനുമാണ് സിപിഎം നേതൃത്വവും സിപിഎമ്മുകാരായ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നിർദ്ദേശം നൽകിയിരിക്കുന്നത്.

തൊഴിലുറപ്പ് മേഖലയിൽ ഒരു പരിഷ്‌ക്കാരവും കേന്ദ്ര സർക്കാർ വരുത്തിയിട്ടില്ല. ഒരാളുടെ പണിയും കൂലിയും സർക്കാർ ഇല്ലാതാക്കിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതി പണം കൈപ്പറ്റി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരേയും തിരിമറിക്കാരേയും കണ്ടെത്താനും പദ്ധതിമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണ്ണമായും സുതാര്യത വരുത്താനുമാണ് കേന്ദ്ര സർക്കാർ തയ്യാറായിട്ടുള്ളതെന്നിരിക്കെ പദ്ധതിയുമായി ബന്ധപ്പെട്ട് കള്ളപ്രചരണം നടത്തി തൊഴിലാളികളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് മാർക്‌സിസ്റ്റ് പാർട്ടിയുടേയും സംസ്ഥാന ഭരണകടത്തിന്റെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ അഴിമതിയും , സ്വജനപക്ഷപാതവും, കെടുകാര്യസ്ഥതയും മറച്ചുവെക്കാനായിട്ടാണ് കേന്ദ്രത്തിനെതിരായ ഈ ആഭാസ സമരംനടത്തുന്നത്.
തൊഴിലുറപ്പുതൊഴിലാളികളെ കാലങ്ങളായി രാഷ്ട്രിയ വൽകരിച്ചു , സി പി എമ്മി ന്റെ വോട്ട് ബാങ്കായി നിലനിർത്താൻ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. കേന്ദ്രത്തിനെതിരായ ഈ സമരം , തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തി ഉപജീവനം കഴിക്കുന്ന കള്ളനാണയങ്ങളെയും ഒത്താശക്കാരേയും സംരംക്ഷിക്കാനുമാണെന്ന് വ്യക്തമാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം പ്രതിദിനം 32 1 രൂപയായി കേന്ദ്രം വർദ്ദിപ്പിച്ചത് ഈയിടെയാണ്.

കേരളത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യാതെ മസ്റ്ററിൽ ഒപ്പ് വെച്ചു രാഷ്ട്രിയ പ്രവർത്തനം നടത്തുന്നതും ലേബർ ബജറ്റിന്റെ അംഗീകാരമില്ലാത്ത പ്രോജക്ട് കൾ നടപ്പാക്കു ന്നതും , സമയ ബണ്ഡിതമായി പ്രോജക്ട്ട് കൾ പൂർത്തിയാക്കാതെ, ഒരേ പ്രവർത്തി തന്നെ പല വർഷങ്ങളിലയി നീട്ടിക്കൊണ്ടു പോയി അടങ്കൽ റിവൈസ് ചെയ്തു തുക 5 ഉം 6 ഉം ഇരട്ടിയാക്കി അഴിമതി നടത്തുന്നത് കേരളത്തിൽ സർവ്വസാധാരണമാണ് ഇത് കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്ന് . ആയതിനാൽ ഒരു തദ്ദേശ ഭരണ സ്ഥാപനത്തിൽ ഒരേ സമയം 20 ൽ കൂടുതൽ പണികൾ നടത്താൻ പാടില്ലെന്നും അംഗീകൃത പ്രോജക്ട്കളെ നടപ്പാക്കാൻ പാടുള്ളൂ എന്നും പ്രവർത്തി അടങ്കലിൽ പറഞ്ഞ പ്രകാരം പൂർത്തി കരിക്കണമെന്നും കേന്ദ്രം സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്ന്. കൂടാതെ വാർഷിക പദ്ധതികൾ
വ്യക്തമായ മോനിറ്ററിംഗിന്റെ അടിസ്ഥാനത്തിലെ നടത്താവൂ എന്ന നിർദ്ദേശവും നൽകിയിട്ടുണ്ടു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് തൊഴിലാളികളെ സമരത്തിനിറക്കുന്നത്.

തൊഴിലാളികൾക്ക് അന്നേ ദിവസത്തെ കൂലി നഷ്ടപ്പെടാതിരിക്കാൻ മസ്റ്റർ റോളിൽ ഒപ്പിട്ടു സമരം ചെയ്താൽ മതിയെന്നാണ് ഇജങ ഭരണ സമിതികൾ തൊഴിലാളികളോട് നിർദ്ദേശിച്ചിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള സിപിഎം ന്റെ ഇത്തരം സമരാഭാസങ്ങളെ പൊതുജനശ്രയിൽ കൊണ്ടുവരാനും മസ്റ്റർ റോളിൽ ഒപ്പിട്ടു സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ജോലി ചെയ്യാതെകൂലി അനുവദിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സമരത്തിൽ പങ്കെടുത്ത് കൂലി കൈപ്പറ്റുന്ന തൊഴിലാളികൾക്ക് അവരുടെ തൊഴിൽ കാർഡ് റദ്ദു ചെയ്യുന്നതിനായും കേന്ദ്രത്തിന് തെളിവ് സഹിതം ശുപാർശ ചെയ്യുമെന്നും എൻ. ഹരിദാസ്മുന്നറിയിപ്പു നൽകി.