തിരുവല്ല: സജി ചെറിയാനെതിരേയുള്ള കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന ഹർജിയിൽ വ്യാഴാഴ്ച മജിസ്ട്രേറ്റുകോടതി വിധി പറയും. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടർനടപടികൾക്കായി വ്യാഴാഴ്ചത്തേക്കുമാറ്റി. കോച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് ഹർജി നൽകിയത്.