കായംകുളം: കായംകുളത്ത് 47 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നുമാണ് മൂന്നു പേരും പിടിയിലായത്. കാർത്തികപ്പള്ളി സ്വദേശികളായ അശ്വതി ഭവനത്തിൽ ഉണ്ണിക്കുട്ടൻ (26), കൊച്ചു പടന്നയിൽ സച്ചിൻ (23), രാജീവ് ഭവനത്തിൽ മിലൻ പി. ബിജു ( ഗയിൽ 23) എന്നിവരാണ് പിടിയിലായത്.

മയക്കുമരുന്ന് കർണാടകയിൽനിന്നു ട്രെയിൻ മാർഗം ചെന്നൈയിൽ എത്തിച്ചശേഷം അവിടെനിന്നുമാണ് കായംകുളത്തേയ്ക്ക് കൊണ്ടുവന്നത്. റെയിൽവേ സ്റ്റേഷനുപുറത്ത് സുഹൃത്തുക്കളുമായി കാർത്തികപ്പള്ളിക്ക് പോകുന്നതിനായി നിൽക്കുമ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഒരു വർഷമായി ജില്ലാ ആന്റി നാർകോട്ടിക് ടീം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.