തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലേക്ക് ഒരാൾ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. സാരമായി പരുക്കേറ്റ സുധീർഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൊബൈൽ പൊട്ടിത്തെറിച്ചതാണെന്നാണ് സുധീർഖാൻ പൊലീസിനു നൽകിയ പ്രാഥമിക മൊഴി. എന്നാൽ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതിൽ വ്യക്തതയില്ലെന്നു മാറനല്ലൂർ സിഐ ജി.അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫൊറൻസിക് പരിശോധനകളുടെ റിപ്പോർട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.