തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന എല്ലാവരെയും അതിവേഗം പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

നിറയെ യാത്രക്കാരുമായി ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ബസിലാണ് തീ പടർന്നത്. ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ ഡ്രൈവർ ബസ് നിർത്തിയശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.