അബഹ: ലഹരി മരുന്ന് ശേഖരവുമായി രണ്ടു ഇന്ത്യൻ യുവാക്കൾ സൗദി അറേബ്യയിൽ അറസ്റ്റിൽ. അസീറിൽ നിന്ന് ട്രാഫിക് പൊലീസാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പിടികൂടിയത്. ലഹരി മരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പക്കൽ നിന്നും 126 കിലോ ലഹരിമരുന്നാണ് കണ്ടെത്തിയത്.

തുടർ നടപടികൾക്ക് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ലഹരിമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണം. 995 എന്ന നമ്പറിലും ഇ-മെയിൽ വഴിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിൽ ബന്ധപ്പെട്ടും ലഹരിമരുന്ന് പ്രതികളെ കുറിച്ച് അറിയിക്കാവുന്നതാണ്.