പത്തനംതിട്ട: പത്തനംതിട്ടയിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. റാന്നി ചന്തക്കടവിലാണ് അപകടം നടന്നത്. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരിയുടെ മകൻ ഗൗതം എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

അനിലിന്റെയും ഗൗതമിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നിരഞ്ജനയ്ക്കായി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ സംഭവസ്ഥലത്തെത്തി.