ബംഗളുരു: മലയാള സിനിമയിലെ ശ്രദ്ധേയ യുവനടൻ രാഹുൽ മാധവ് വിവാഹിതനായി. ബംഗളുരുവിൽ നടന്ന ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ദീപശ്രീ ആണ് വധു. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നടന്മാരായ സൈജു കുറിപ്പ്, നരേൻ, സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

സിനിമാരംഗത്തെ പ്രമുഖർ സോഷ്യൽ മീഡിയയിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. രാഹുൽ മാധവിന്റെ വിവാഹചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിലേക്ക് വരുന്നത്. തുടർന്ന് ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

അതിനുശേഷം വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

പൊറിഞ്ചു മറിയം ജോസിലെ പ്രിൻസ് എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടി. പൃഥ്വിരാജിന്റെ കടുവയിലും രാഹുൽ മാധവ് നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.