മറയൂർ: ഇടുക്കിയിൽ റിട്ട. എസ്‌ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിൽ എസ്‌ഐ ആയിരുന്ന മറയൂർ സ്വദേശി പി.ലക്ഷ്മണൻ(60) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തർക്കത്തെ തുടർന്ന് സ്വന്തം വീടിനു മുന്നിലിട്ടാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അരുൺ കസ്റ്റഡിലാണ്.

തമിഴ്‌നാട് പൊലീസിൽ സബ് ഇൻസ്‌പെക്ടറായാണ് ലക്ഷ്മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.