പാലക്കാട്:ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ.മലപ്പുറം ചെമ്മാട് പെരുമ്പിലായിൽ വീട്ടിൽ ജലീലിനെയാണ് (37) പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.13ാം പ്രതിയായ കാജാ ഹുസൈനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് അറസ്റ്റ്.

കാജാ ഹുസൈൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 41 ആയി.ഇതുവരെ കേസിൽ 49 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്.പ്രതിയെ റിമാൻഡ് ചെയ്തു.