കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം തുണ്ടിൽകട കളിവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശശികുമാർ- ദീപ ദമ്പതികളുടെ മകൾ അദ്രിജയെ(18) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കിളിമാനൂർ ആർ.ആർ.വി. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി വിദ്യാർത്ഥിനിയാണ്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.