തൃശൂർ: എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷഫാഹ് ചെറുചക്കി ചോലയിൽ കുളിക്കാനിറങ്ങിയത്. ഡാമിൽ നിന്നും ഷഫാഹിനെ നാട്ടുകാർ പുറത്തേക്കെടുത്ത് ഉടൻ തൃശൂർ മെഡിക്കൽ കോളഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.