ചെങ്ങന്നൂര്‍: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ചെറുകോല്‍ മനീഷ് ഭവനില്‍ മനീഷ്, ഭാര്യ രമ്യ എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവെ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥിനി പീഡന വിവരം അധ്യാപികയോട് പറയുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക വിവരം പൊലീസില്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.