ഇസ്ലാമാബാദ്: ദൈവത്തിന്റെ വികൃതികൾ പല രൂപത്തിലും നാം കാണ്ടിട്ടുണ്ട്. അത്തരമൊരു വികൃതി ഇപ്പോൾ പാക്കിസ്ഥാനിൽ ആധുനിക വൈദ്യശാസ്ത്രജ്ഞരെ ഏറെ കുഴയ്ക്കുകയാണ്. പൂർണ്ണമായും ആരോഗ്യമുള്ളതും പ്രവർത്തനക്ഷമമായതുമായ രണ്ട് പുരുഷ ലൈംഗികാവയവങ്ങളുമായി ജനിച്ച കുഞ്ഞാണ് ഇപ്പോൾ ആധുനിക ശാസ്ത്രത്തിന് വെല്ലുവിളി ഉയർത്തുന്നത്. അതേസമയം ഈ കുഞ്ഞിന് മലദ്വാരം ഇല്ല എന്നത് മറ്റൊരു വിചിത്രമായ കാര്യമാണ്.

60 ലക്ഷം കുട്ടികളിൽ ഒരാളെ മാത്രം ബാധിക്കാവുന്ന ഡിഫാലിയ എന്ന രോഗാവസ്ഥയാണ് ഇതെന്ന് ചില ഡോക്ടർമാർ പറയുന്നു. സാധാരണ ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഒരു ലൈംഗികാവയവം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാറുണ്ട്. എന്നാൽ, ഇവിടെ അത് ഉണ്ടായിട്ടില്ല. അധിക ലൈംഗികാവയവം നീക്കം ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു മറുപടി ലഭിച്ചിട്ടുമില്ല.

കുട്ടിയുടെ ലൈംഗികവായവങ്ങളിൽ നിന്നിന് മറ്റേതിനേക്കാൾ 1 സെന്റീമീറ്റർ നീളക്കൂടുതൽ മറ്റേതിനുണ്ട്. എന്നാൽ, രണ്ട് അവയവങ്ങളിലൂടെയും അവന് മൂത്ര വിസർജ്ജനം ചെയ്യാൻ കഴിയുന്നുണ്ട്. മലദ്വാരം ഇല്ലാതെ ജനിച്ചതിനാൽ മല വിസർജ്ജനത്തിനായി ഡോക്ടർമാർ കോളനോസ്‌കോപി ചെയ്തിട്ടുണ്ട്. ജനിച്ച ഉടൻ തന്നെ ഇതിനായി ശസ്ത്രക്രിയ നടത്തി എന്നാണ് അടുത്തിടെ ഇറങ്ങിയ ഒരു മെഡിക്കൽ ജേർണലിൽ പറയുന്നത്.

ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നു എന്നാണ് മെഡിക്കൽ ജേർണൽ പറയുന്നത്. എന്നാൽ, ഈ ജനനത്തിന്റെ അപൂർവ്വത നിമിത്തം കുഞ്ഞ് എത്രനാൾ ജീവിക്കും എന്ന കാര്യത്തിൽ ജേർണൽ സംശയവും ഉയർത്തുന്നുണ്ട്. ഡൈഫാലിയ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട് യൂറോജെനിറ്റൽ സിസ്റ്റത്തിനും ഗസ്സ്ട്രോ ഇന്റെസ്റ്റിനൽ സിസ്റ്റത്തിനും ഉണ്ടാകുന്ന സങ്കീർണ്ണതകൾ മരണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുംഎന്നും അതിൽ പറയുന്നു.

മനുഷ്യചരിത്രത്തിൽ ഇന്നു വരെ നൂറോളം ഡൈഫാലിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പാക്കിസ്ഥാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. കുട്ടി ജനിച്ച ഉടൻ തന്നെ ഈ വിചിത്രമായ കാര്യം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ കുട്ടിയെ അങ്ങോട്ട് കൊണ്ടുപോവുകയായിരുന്നു.

രണ്ട് മൂത്രനാളികൾ ഉണ്ടെങ്കിലും അവ രണ്ടും ഒരേ മൂത്രസഞ്ചിയുമായി ആണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് സ്‌കാനിംഗിൽ തെളിഞ്ഞു. അതായത്, കുഞ്ഞിന് രണ്ട് അവയവങ്ങൾ ഉപയോഗിച്ചും മൂത്രവിസർജ്ജനം ചെയ്യാൻ കഴിയും എന്നർത്ഥം. വൻകുടലിന്റെ താഴെ അറ്റം ശസ്ത്രക്രിയയിലൂടെ ഉദരത്തിന്റെ ഇടതുഭാഗത്ത് എത്തിച്ച് മലവിസർജ്ജനത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ടാഴ്‌ച്ചത്തെ നിരീക്ഷണത്തിനു ശേഷം കുട്ടി ആശുപത്രി വിട്ടെങ്കിലും തുടർ നിരീക്ഷണം ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഡൈഫാലിയ എന്ന രോഗാവസ്ഥക്കുള്ള കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായില്ല. എന്നാൽ, ഗർഭസ്ഥ ശിശുവിന്റെ പ്രത്യൂത്പാദനാവയവങ്ങൾ വികസിക്കുന്ന ഘട്ടത്തിൽ സംഭവിക്കുന്ന വൈകല്യമാണിത് എന്നാണ് പൊതുവേ കണക്കാക്കുന്നത്. ഇതിൽ വളരെ ചുരുക്കം ചിലർക്ക് മാത്രമാണ് രണ്ട് ലൈംഗികാവയവങ്ങളും ഒരുപോലെ പ്രവർത്തനക്ഷമമാകു. കൂടുതൽ പേരിലും ഒന്ന് വളരെ ചെറുതും, പ്രവർത്തിക്കാത്തതുമായിരിക്കും.