തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ ദുരൂഹ മരണം ആസൂത്രിത കൊലപാതകമെന്ന് ആരോപണം ഉയരുകയും സുഹൃത്തായ പെൺകുട്ടിക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തിട്ടും താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പലതവണ ഗ്രീഷ്മ പ്രതികരിച്ചിരുന്നു. ഗ്രീഷ്മയുടെ ശബ്ദ സന്ദേശവും, ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിരുന്നു.

തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് താൻ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമായിരുന്നു പെൺകുട്ടി ചാറ്റിൽ പറയുന്നത്. 'എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങൾ തമ്മിൽ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്. ഒറ്റക്കല്ല ഷാരോൺ വീട്ടിൽ വന്നത്. കൂടെ സുഹൃത്തായ സജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ താൻ എന്തെങ്കിലും ചെയ്യുമോയെന്നായിരുന്നു പെൺകുട്ടി ചാറ്റിൽ ചോദിച്ചത്.

ഷാരോണും പെൺകുട്ടിയും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സന്ദേശങ്ങളിൽ സൂചന ലഭിച്ചിരുന്നു. ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന ഗ്രീഷ്മയുടെ കൂടുതൽ വാട്‌സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാർത്തിയത്. ഇക്കാര്യം ഷാരോണിന്റെ ബന്ധുക്കളും അറിഞ്ഞിരുന്നു.

ഛർദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്‌സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത. വീട്ടിൽ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളിൽ ചെന്നതിനാലാവാമെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിനിടെ ഈ മാസം ആദ്യം ജ്യൂസ് ചലഞ്ചെന്ന പേരിൽ ഷാരോണും പെൺ സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത്, താൻ തെറ്റുകാരിയല്ലെന്നും ഷാരോൺ ആശുപത്രിയിലായിരിക്കുമ്പോൾ ബന്ധുവിന് അയച്ച സന്ദേശത്തിൽ പെൺകുട്ടി പറയുന്നത്. തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെൺകുട്ടി സന്ദേശത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവർഷ ബിഎസ്എസി വിദ്യാർത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിർത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്.

കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്നതാണ് പെൺകുട്ടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നൽകി കുറ്റസമ്മത മൊഴി.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് ശേഷം തുടർച്ചയായ ഛർദിയാണുണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു. മാത്രമല്ല ഷാരോണിന്റെ ചുണ്ടുമുതൽ വയറിന്റെ താഴെ വരെ ആന്തരികാവയവങ്ങൾ പൂർണമായും പൊള്ളിനശിച്ച നിലയിലുമായിരുന്നു.കഷായവും ജ്യൂസും കുടിച്ചതുകൊണ്ട് മാത്രം ഇങ്ങനെ സംഭവിക്കില്ലെന്നും വീട്ടുകാർ ആരോപിച്ചു.

അന്ധവിശ്വാസത്തിന്റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിച്ചത്. ഇതിന് പിന്നാലെ ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. മരുന്ന് വാങ്ങി കഴിച്ചാൽ ഛർദ്ദിമാറുമെന്നും ഛർദിയിലെ നിറവ്യത്യാസം കഷായത്തിന്റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതിൽ ക്ഷാമപണവുമുണ്ട്.

എവിടുന്നാണ് വിഷം ഗ്രീഷ്മയ്ക്ക് ലഭിച്ചത് എന്നത് സംബന്ധിച്ചും പൊലീസിന് നിർണ്ണായക വിവരം ലഭിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ അമ്മാവൻ കൃഷി ആവശ്യത്തിനായി വാങ്ങിയ കീടനാശിനിയാണ് ഷരോണിന് കഷയത്തിൽ കലക്കി നൽകിയത് എന്നാണ് വിവരം. അതിന് ശാസ്ത്രീയ തെളിവുകൾ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഷരോൺ മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.